Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
dark mode

दूरी नही मंज़िल भारी, साथ हो जब मेट्रो हमारी - Mushfique Khalid

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Tue Aug 16 15:32:04 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips
Login
Advanced Search

News Posts by MCPNBR

Page#    Showing 1 to 5 of 1371 news entries  next>>
Jul 04 (14:52) വരുന്നൂ, മൂന്നാംപാത; വേഗം 160 കി.മീ. (newspaper.mathrubhumi.com)
Other News
SR/Southern
0 Followers
12261 views

News Entry# 491281  Blog Entry# 5400760   
  Past Edits
Jul 04 2022 (14:52)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jul 04 2022 (14:52)
Station Tag: Ernakulam Town (North)/ERN added by MCPNBR/261443

Jul 04 2022 (14:52)
Station Tag: Angamaly for Kalady/AFK added by MCPNBR/261443

Jul 04 2022 (14:52)
Station Tag: Aluva (Alwaye)/AWY added by MCPNBR/261443

Jul 04 2022 (14:52)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Jul 04 2022 (14:52)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443
Content Highlights: Railways plan to increase speed of trains on third track in Ernakulam-Shoranur line
04 July 2022, 06:01 AM IST
തൃശ്ശൂർ: കേരളത്തിൽ ആദ്യമായി 160 കിലോമീറ്റർ വേഗത്തിൽ തീവണ്ടിയോടിക്കാനുള്ള തീരുമാനവുമായി റെയിൽവേ. പാതകൾ സജ്ജമാക്കാനുള്ള നടപടികൾക്ക് പച്ചക്കൊടിയായി. എറണാകുളം-ഷൊർണൂർ പാതയിലെ നിർദിഷ്ട മൂന്നാംപാത 160 കിലോമീറ്ററിൽ വണ്ടിയോടിക്കാനുള്ള തരത്തിലാണ് നിലവിൽവരിക.
പാതയുടെ
...
more...
സർവേതുടങ്ങിയ ശേഷമാണ് 160 കിലോമീറ്റർ വേഗസാധ്യതയുള്ള പാതയ്ക്കുള്ള നിർദേശം വന്നത്. 130 കിലോമീറ്ററിൽ വണ്ടികളോടിക്കാനുള്ള പാതയാണ് സർവേയുടെ തുടക്കത്തിൽ നിർദേശിച്ചിരുന്നത്. പണിതുടങ്ങാനിരിക്കുന്ന അമ്പലപ്പുഴ-എറണാകുളം 82 കിലോമീറ്റർ രണ്ടാംപാതയും 160 കിലോമീറ്റർ വേഗസാധ്യതയുള്ള രീതിയിൽ പണിയാനാണ് തീരുമാനം. രണ്ടുപദ്ധതികളും പൂർത്തിയാകുമ്പോൾ കേരളത്തിൽ 189 കിലോമീറ്റർ ദൂരം 160 കിലോമീറ്റർവരെ വേഗത്തിലുള്ള വണ്ടികളോടിക്കാൻ കഴിയും.
നിലവിൽ കേരളത്തിലെ പാളങ്ങളിലെ ശരാശരി വേഗം 85-90 കിലോമീറ്ററാണ്. പരമാവധി 100 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഓടിക്കാൻ ഇപ്പോൾ കഴിയുന്നില്ല. അടുത്തിടെ ചെന്നൈയിൽ നടന്ന യോഗത്തിലും കേരളത്തിലെ പരമാവധി വേഗം 130-ലേക്ക് എത്തിക്കാനുള്ള തീരുമാനമെടുത്തിരുന്നു.
എന്നാൽ, രാജ്യവ്യാപകമായി തിരക്കേറിയ പാതകൾ 160 കിലോമീറ്ററിലേക്ക് എന്ന റെയിൽവേനയത്തിലേക്ക് മാറുന്നതിന്റെ ആദ്യചുവടായിട്ടാണ് മാറ്റം. മുംബൈ-ഡൽഹി, ഡൽഹി-ഹൗറ റൂട്ടുകളിൽ 160 കിലോമീറ്റർ വേഗത്തിലുള്ള വണ്ടികളോടിക്കാവുന്നതരത്തിൽ പാതകൾ ക്രമീകരിക്കുന്ന ജോലികൾ നടന്നുവരികയാണ്.
മൂന്നാംപാതയ്ക്ക് ചെലവുകൂടും
130 കിലോമീറ്റർ വേഗം സാധ്യമായ മൂന്നാംപാതയ്ക്കുള്ള ചെലവ് 4000 കോടിയാണ് നിശ്ചയിച്ചിരുന്നത്. 160 കിലോമീറ്ററിലേക്കുയർത്തുമ്പോൾ ചെലവുകൂടും. എത്രയാവുമെന്ന് സർവേക്കുശേഷമേ അറിയാനാവൂ. കൂടുതൽ സ്ഥലമേറ്റെടുക്കേണ്ടിവരും. നേർരേഖയിലുള്ള പാതയാണ് പണിയുക.
നിലവിലെ ഇരട്ടപ്പാതയ്ക്ക് സമാന്തരമായിട്ടായിരിക്കും മൂന്നാംപാത എന്നാണ് പറഞ്ഞിരുന്നെങ്കിലും വളവുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ചില സ്റ്റേഷനുകൾ ഒഴിവാക്കും. എറണാകുളം ജങ്ഷൻ, എറണാകുളം നോർത്ത്, ആലുവ, അങ്കമാലി, തൃശ്ശൂർ, ഷൊർണൂർ സ്റ്റേഷനുകളായിരിക്കും മൂന്നാംപാതയിൽ വരിക.
മൂന്നാംപാത ഇങ്ങനെ
Content Highlights: Railways plan to increase speed of trains on third track in Ernakulam-Shoranur line
Jun 28 (15:14) 10 വര്‍ഷം പഴക്കമുള്ള മെമു റേക്ക് മാറ്റുന്നു; മാറ്റം ജൂലായ് ഏഴുമുതല്‍ (www.mathrubhumi.com)
Other News
SR/Southern
0 Followers
24810 views

News Entry# 490736  Blog Entry# 5393396   
  Past Edits
Jun 28 2022 (15:14)
Station Tag: Coimbatore Junction/CBE added by MCPNBR/261443

Jun 28 2022 (15:14)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443

Jun 28 2022 (15:14)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jun 28 2022 (15:14)
Station Tag: Kuttippuram/KTU added by MCPNBR/261443

Jun 28 2022 (15:14)
Station Tag: Tirur/TIR added by MCPNBR/261443

Jun 28 2022 (15:14)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jun 28 2022 (15:14)
Station Tag: Quilandi (Koyilandi)/QLD added by MCPNBR/261443

Jun 28 2022 (15:14)
Station Tag: Vadakara/BDJ added by MCPNBR/261443

Jun 28 2022 (15:14)
Station Tag: Thalassery/TLY added by MCPNBR/261443

Jun 28 2022 (15:14)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443
പഴയ പാസഞ്ചര്‍ കോച്ച് മാറി മെമു വന്നപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി ശൗചാലയമായിരുന്നു. തുരുമ്പെടുത്ത കോച്ചുകളും പ്രതിഷേധത്തിനിടയാക്കി.
പ്രതീകാത്മക ചിത്രം| ഫോട്ടോ : മാതൃഭൂമി
കണ്ണൂര്‍: മലബാറില്‍ നല്‍കിയ 10 വര്‍ഷം പഴക്കമുള്ള മെമു റേക്ക് റെയില്‍വേ മാറ്റുന്നു. കണ്ണൂര്‍-കോയമ്പത്തൂര്‍ (16607/16608) മെമു ജൂലായ് ഏഴുമുതല്‍ പരമ്പരാഗത റേക്കില്‍ ഓടും. യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. 2011-ല്‍ കമ്മിഷന്‍ചെയ്ത മെമു ചെന്നൈ സബ് അര്‍ബനില്‍ ഓടിച്ചശേഷമാണ് നല്‍കിയത്. ഇതുസംബന്ധിച്ച് മാതൃഭൂമി നല്‍കിയ വാര്‍ത്തയെത്തുടര്‍ന്ന് ജനപ്രതിനിധികളും ഇടപെട്ടു. പഴയ പാസഞ്ചര്‍ കോച്ച് മാറി മെമു വന്നപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി ശൗചാലയമായിരുന്നു. തുരുമ്പെടുത്ത കോച്ചുകളും പ്രതിഷേധത്തിനിടയാക്കി.
ത്രീ
...
more...
ഫെയ്‌സ് മെമുവില്‍ ഒന്‍പത് കോച്ചില്‍ ശൗചാലയങ്ങള്‍ 18 എണ്ണം ഉണ്ടാകും. 14 കോച്ചുള്ള പരമ്പരാഗത റേക്ക് വണ്ടിയില്‍ 56 എണ്ണം യാത്രക്കാര്‍ക്ക് ഉപയോഗിക്കാമായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കണ്ണൂര്‍-മംഗളൂരു-കണ്ണൂര്‍ മെമുവിന്റെ (06477/06478) 12 റേക്ക് ഇതിന് പകരം ഇടയ്ക്ക് ഉപയോഗിച്ചു. അപ്പോള്‍ ദുരിതത്തിലായത് രാവിലെയുള്ള കണ്ണൂര്‍-മംഗളൂരു യാത്രക്കാരായിരുന്നു.
14 കോച്ചുണ്ടാകും
പരമ്പരാഗത റേക്കില്‍ 14 കോച്ചുണ്ടാകും. 12 ജനറല്‍ കോച്ചും രണ്ട് എസ്.എല്‍.ആറും (സീറ്റിങ് കം ലഗേജ് റേക്ക്). കോയമ്പത്തൂര്‍-കണ്ണൂര്‍ ജൂലായ് ഏഴിനും കണ്ണൂര്‍-കോയമ്പത്തൂര്‍ ജൂലായ് എട്ടിനും റേക്ക് മാറും. രാവിലെ 6.20-ന് കണ്ണൂരില്‍നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.50-ന് കോയമ്പത്തൂര്‍ എത്തും. കോയമ്പത്തൂരില്‍നിന്ന് ഉച്ചയ്ക്ക് 2.15-ന് പുറപ്പെടുന്ന വണ്ടി രാത്രി ഒന്‍പതിന് കണ്ണൂരെത്തും.
Content Highlights: MEMU trains malabar
Jun 27 (11:14) നിർത്തിവെച്ചിരുന്ന പാസഞ്ചർ, മെമു തീവണ്ടികൾ ജൂലായ് 25 മുതൽ ഓടിത്തുടങ്ങും; ഈടാക്കുക എക്സ്പ്രസ് നിരക്ക് (newspaper.mathrubhumi.com)
Other News
SR/Southern
0 Followers
23543 views

News Entry# 490619  Blog Entry# 5392162   
  Past Edits
Jun 27 2022 (11:14)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Kottayam/KTYM added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Tirur/TIR added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Kasaragod/KGQ added by MCPNBR/261443
Content Highlights: Passenger and MEMU trains will start running from July 25
തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന പാസഞ്ചർ, മെമു തീവണ്ടികൾ സ്പെഷ്യൽ സർവീസുകളായി കേരളത്തിൽ ജൂലായ് 25 മുതൽ ഓടിത്തുടങ്ങും. എക്സ്പ്രസ് നിരക്കാണ് ഈടാക്കുക. കുറഞ്ഞത് 30 രൂപ. ഇവയിൽ സീസൺ ടിക്കറ്റ് അനുവദിക്കും, കോവിഡിനുമുമ്പത്തെ നിരക്ക് നൽകിയാൽമതി.
ജൂലായ് 31-നകം എല്ലാം പുനരാരംഭിക്കും
ചെന്നൈ: ദക്ഷിണ റെയിൽവേയിലെ ഇനി ഓടാനുള്ള 104 തീവണ്ടികളും ജൂലായ് 31-നകം സർവീസ് പുനരാരംഭിക്കും. സർവീസ് പുനരാരംഭിക്കാനുള്ളവയിൽ കൂടുതലും പാസഞ്ചറുകളും പകൽ തീവണ്ടികളുമാണ്. തിരുവനന്തപുരം ഡിവിഷനിലാണ് ഏറ്റവുംകൂടുതൽ
...
more...
പാസഞ്ചർ ആരംഭിക്കാനുള്ളത്.
പാലക്കാട് ഡിവിഷനിലും ഏതാനും പാസഞ്ചർ തീവണ്ടിസർവീസുകൾ പുനരാരംഭിക്കാനുണ്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി ഓടാനുള്ള ദീർഘദൂരതീവണ്ടികളും സർവീസ് തുടങ്ങും.
സർവീസുകൾ പുനരാരംഭിക്കുന്നതോടൊപ്പം തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന റൂട്ടിൽ പ്രത്യേകനിരക്കിലുള്ള തീവണ്ടികൾ ഓടിക്കാനും തീരുമാനമുണ്ട്.
എല്ലാ പ്രതിദിനവണ്ടികളിലും സാധാരണ ടിക്കറ്റുമായി കയറാം
കണ്ണൂർ: നേത്രാവതി, മംഗള, കേരള, ധൻബാദ് വണ്ടികളിൽകൂടി ജൂൺ 30 മുതൽ സാധാരണ ടിക്കറ്റെടുത്ത് ജനറൽ കോച്ചിൽ യാത്രചെയ്യാം. ഇതോടെ മുഴുവൻ പ്രതിദിനതീവണ്ടികളിലും ഈ സൗകര്യമായി. മംഗളൂരുവിൽനിന്നുള്ള മുംബൈ മത്സ്യഗന്ധ എക്സ്പ്രസിലും സിറ്റിങ് റിസർവേഷൻ ഒഴിവാകും. വെരാവൽ, ഗാന്ധിധാം, പുണെ എക്സ്പ്രസ്, ഓഖ എക്സ്പ്രസ്, കൊച്ചുവേളി-ബിക്കാനീർ, കൊച്ചുവേളി-പോർബന്തർ വീക്ക്‌ലി എക്സ്പ്രസുകൾ അടക്കമുള്ള 86 വണ്ടികളിൽ ജൂലായ് ആറുമുതൽ ജനറൽ ടിക്കറ്റ് പുനഃസ്ഥാപിക്കും.
എന്നാൽ, റിസർവേഷൻ അല്ലാതെ പകൽ സ്ലീപ്പർടിക്കറ്റുകൾ നൽകുന്നതും ഡിറിസർവ്ഡ് കോച്ചുകളും പുനഃസ്ഥാപിച്ചിട്ടില്ല.
* ഷൊർണൂർ-തൃശ്ശൂർ (06497) സ്പെഷ്യൽ ജൂലായ് 25 മുതൽ 12-ന് പുറപ്പെട്ട് ഒന്നിന് എത്തും.
*തൃശ്ശൂർ-കോഴിക്കോട് (06495) 25 മുതൽ വൈകീട്ട് 5.35-ന് പുറപ്പെട്ട് രാത്രി ഒമ്പതിന് എത്തും.
* കോഴിക്കോട്-ഷൊർണൂർ (06454) 27 മുതൽ രാവിലെ 5.20-ന് പുറപ്പെട്ട് 7.30-ന് എത്തും. വൈകീട്ട് 5.45-ന് തിരികെ പുറപ്പെട്ട് 7.55-ന് കോഴിക്കോട്ട് എത്തും.
* കോഴിക്കോട്-ഷൊർണൂർ (06496) 27 മുതൽ 7.30-ന് പുറപ്പെട്ട് 9.45-ന് എത്തും.
* എറണാകുളം-കൊല്ലം സ്പെഷ്യൽ (തിങ്കളാഴ്ച ഒഴികെ-06769) 27 മുതൽ 12.45-ന് പുറപ്പെട്ട് 4.50-ന് എത്തും.
*എറണാകുളം-കൊല്ലം-എറണാകുളം മെമു എക്സ്പ്രസ് സ്പെഷ്യൽ (ബുധനാഴ്ച ഒഴികെ) 28 മുതൽ ഓടിത്തുടങ്ങും. എറണാകുളത്തുനിന്ന്‌ രാവിലെ ആറിന് പുറപ്പെട്ട് 10-ന് കൊല്ലത്ത് എത്തും. കൊല്ലം-എറണാകുളം (06778) 11-ന് പറപ്പെട്ട് 2.50-ന് എത്തും.
* കൊല്ലം-എറണാകുളം മെമു (06442) 27 മുതൽ (ചൊവ്വാഴ്ച ഒഴികെ) രാത്രി 9.15-ന് പുറപ്പെട്ട് 12.30-ന് എത്തും.
* കൊല്ലം-കന്യാകുമാരി മെമു (06772) 31 മുതൽ (വെള്ളിയാഴ്ച ഒഴികെ) 11.35-ന് പുറപ്പെട്ട് 3.30-ന് എത്തും. കന്യാകുമാരി-കൊല്ലം (06773) 4.05-ന് പുറപ്പെട്ട്് രാത്രി 9.25-ന് എത്തും.
Content Highlights: peacock hit -train engine's glass broken
• പരിക്കേറ്റ ലോക്കോ പൈലറ്റ് ടി.വി.ഷാജി, കാസർകോട്ട് മയിൽക്കൂട്ടമിടിച്ച് ചില്ല്‌ തകർന്ന കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിന്റെ എൻജിൻ
കാസർകോട്: മയിൽക്കൂട്ടമിടിച്ച് തീവണ്ടിയുടെ എഞ്ചിന്റെ മുൻവശത്തെ ചില്ല് തകർന്നു. മംഗളൂരുവിൽനിന്ന് രാവിലെ ഒൻപതിന് പുറപ്പെട്ട കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിന്റെ ചില്ലാണ് തകർന്നത്. ചില്ല് തറച്ച് ലോക്കോ പൈലറ്റ് ടി.വി.ഷാജിയുടെ കൈക്ക് പരിക്കേറ്റു
ഞായറാഴ്ച രാവിലെ കാസർകോട്‌ ചൗക്കി സി.പി.സി.ആർ.ഐ.ക്ക് സമീപത്തെത്തിയപ്പോഴാണ് മയിൽക്കൂട്ടം എഞ്ചിന്റെ ഇരുമ്പുകവചത്തിൽ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മുൻവശത്തെ രണ്ട് ചില്ലിൽ ഒന്ന് പൂർണമായി തകർന്നു.
രണ്ട്
...
more...
എഞ്ചിനുകളുള്ള വണ്ടിയായതിനാൽ ചില്ല്‌ തകർന്ന എഞ്ചിൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ മാറ്റിയിട്ടശേഷം ഒറ്റ എഞ്ചിനുമായി യാത്രതുടർന്നു. അപകടത്തെത്തുടർന്ന് തീവണ്ടി 45 മിനുട്ടോളം വൈകി. 10.45-നാണ് കാസർകോട്ടുനിന്ന് പുറപ്പെട്ടത്. ഷാജിക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന്‌ ഷാജി തന്നെയാണ് കോയമ്പത്തൂരിലേക്ക് തീവണ്ടി ഓടിച്ചത്.
Content Highlights: 'Opportunity for entrepreneurs': Railway minister on 1st 'Bharat Gaurav' train

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള 'ഭാരത് ​ഗൗരവ്' സ്കീമിൽ പെട്ട ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് മഹാരാഷ്ട്രയിലെ സായി നഗർ ശിർദിവരെയാണ് ട്രെയിനിന്റെ ആദ്യ സർവീസ്.

ഇന്ത്യയുടെ
...
more...
ശ്രേഷ്ഠമായ സാംസ്കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ഇന്ത്യയിലെ ജനങ്ങൾക്ക് മുമ്പിലും ലോകത്തിന് മുമ്പിലും കാണിച്ചു കൊടുക്കുക എന്നതാണ് 'ഭാരത് ​ഗൗരവ്' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

ട്രെയിനിന്റെ ആദ്യ യാത്രയുടെ വീഡിയോ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. കഥകളി, പുലികളി എന്നിവകൊണ്ട് ആരംഭിക്കുന്ന വീഡിയോയിൽ ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നത് കാണാം. ആദ്യത്തെ യാത്രയിൽ 1100 യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

സംരംഭകർക്കുള്ള അവസരമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി വീഡിയോ പങ്കുവെച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്. ട്രെയിൻ യാത്ര, താമസസൗകര്യം, കാഴ്ചകൾ കാണാനുള്ള അവസരം, ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കൽ, യാത്രാ ഗൈഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഭാരത് ​ഗൗരവ് സ്കീമിൽ ഒരുക്കുന്നത്.
Page#    1371 news entries  next>>

Go to Full Mobile site